സൈഫർ കേസ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും കുറ്റക്കാരെന്ന് കോടതി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെയും സൈഫർ കേസിൽ തിങ്കളാഴ്ച കുറ്റക്കാരാണെന്ന് കണ്ടെത്തി.

പാകിസ്താൻ ഉന്നത അന്വേഷണ ഏജൻസിയാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2022 മാർച്ചിൽ വാഷിംഗ്ടണിലെ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് സൈഫർ കേസ്. നിലവിൽ ജുഡീഷ്യൽ റിമാൻഡിൽ തടവിൽ കഴിയുന്ന തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇമ്രാൻ ഖാൻ, ഷാ മഹ്മൂദ് ഖുറേഷി എന്നിവർക്കെതിരെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

2024 ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കാൻ സാധ്യതയുണ്ട്. കേസെടുത്തതിന് പിന്നാലെ ആഗസ്റ്റിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 5, 9 വകുപ്പുകൾ കുറ്റപത്രത്തിൽ ചുമത്തിയതിനാൽ വധശിക്ഷയ്ക്ക് വരെ കാരണമായേക്കാമെന്ന് നിയമവൃത്തങ്ങൾ പറയുന്നു. കുറ്റം നിഷേധിച്ചതായും കുറ്റപത്രത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഇമ്രാന്റെ അഭിഭാഷകൻ ഉമൈർ നിയാസി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Cipher Case: Ex-PM Imran Khan, Ex-Foreign Minister Shah Mahmood Qureshi found guilty by court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.