കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇവാഞ്ചലിക്കൽ മെഗാചർച്ചിന്‍റെ തലവൻ കുറ്റം സമ്മതിച്ചു

ലോസ് ഏഞ്ചലസ്: മൂന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ മെക്സിക്കോ ആസ്ഥാനമായുള്ള ഇവാഞ്ചലിക്കൽ മെഗാചർച്ചിന്റെ തലവൻ കുറ്റസമ്മതം നടത്തിയതായി കാലിഫോർണിയ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അറിയിച്ചു. ഗ്വാഡൽജാര ആസ്ഥാനമായുള്ള ചർച്ച് ലാ ലുസ് ഡെൽ മുണ്ടോ നേതാവും സ്വയം പ്രഖ്യാപിത അപ്പോസ്തലനുമായ നാസൺ ജോക്വിൻ ഗാർസിയക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി കാലിഫോർണിയ അറ്റോർണി ജനറലിന്റെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു. 53 കാരനായ ഗാർഷ്യയുടെ ശിക്ഷാ വിധി അടുത്ത ബുധനാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ഇയാൾക്ക് 16 വർഷവും എട്ട് മാസവും തടവ് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

2018ൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗാർഷ്യയെ അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടയുള്ള കുട്ടികളെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിന് വിദേയരാക്കിയതായി ഗാർഷ്യ കുറ്റസമ്മതം നടത്തി. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ദുരുപയോഗം ചെയ്തതതാണ് ഇയാൾക്കെതിരെയുള്ള കുറ്റമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. മറ്റൊരു പ്രതിയായ സൂസാന മദീന ഒക്‌സാക്ക വെള്ളിയാഴ്ച കുറ്റം സമ്മതിച്ചതായി ജനറൽ ഓഫീസ് അറിയിച്ചു.

രണ്ടാമത്തെ പ്രതിയായ അലോന്ദ്ര ഒകാമ്പോ 2019ൽ അറസ്റ്റിലായിരുന്നു. ഇയാളും കുറ്റം സമ്മതിച്ചു. ബലാത്സംഗം, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യം എന്നിവ ഉൾപ്പെടെ 36 കുറ്റകൃത്യങ്ങളാണ് ഗാർസിയ, ഒക്‌സാക്ക, ഒകാമ്പോ എന്നിവർക്കെതിരെയുള്ളത്. കുറ്റാരോപിതനായ നാലാമത്തെ വ്യക്തി അസാലിയ റേഞ്ചൽ മെലെൻഡസ് ഒളിവിലാണെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

മെക്സിക്കോയിലെ ഏറ്റവും വലിയ ഇവാഞ്ചലിക്കൽ പള്ളിയാണ് 1920ൽ സ്ഥാപിതമായ ലാ ലുസ് ഡെൽ മുണ്ടോ. 50 രാജ്യങ്ങളിൽ ശാഖകളും ഏകദേശം അഞ്ച് ദശലക്ഷം അംഗങ്ങളുമുണ്ട്. 2020 ഓഗസ്റ്റിൽ ഒരു ലോസ് ഏഞ്ചൽസ് ജഡ്ജി, ഗാർസിയയെ വിചാരണ ചെയ്യാൻ ഉത്തരവിട്ടപ്പോൾ തങ്ങളുടെ നേതാവിനെ തെറ്റായി പ്രതിയാക്കിയെന്ന് ആരോപിച്ച് സഭ ഒരു പ്രസ്താവനപുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ തെളിവില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്നായിരുന്നു സഭയുടെ അവകാശവാദം.

Tags:    
News Summary - Church Leader Pleads Guilty To Sexually Abusing 3 Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.