യുദ്ധത്തിന് പൂര്‍ണമായി ഒരുങ്ങുക; സൈനികരോട് ചൈനീസ് പ്രസിഡന്റ്

ഹോങ്കോങ്ങ്: യുദ്ധത്തിന് പൂര്‍ണമായി ഒരുങ്ങാന്‍ സൈന്യത്തോട് നിര്‍ദേശിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ സൈനിക ക്യാമ്പില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാവോ സിറ്റിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മറൈന്‍ കോര്‍പ്‌സിന്റെ പരിശോധനക്കിടെ, അതീവ ജാഗ്രത പാലിക്കാന്‍ അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. വിശ്വസ്തരും ശുദ്ധരും കൂറുള്ളവരുമാകുക എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനായി 1980ല്‍ സ്ഥാപിതമായ ഷെന്‍ഷെന്‍ സ്‌പെഷല്‍ എകണോമിക് സോണിന്റെ 40-ാം വാര്‍ഷികത്തില്‍ സംസാരിക്കാനായിരുന്നു പ്രസിഡന്റ് മേഖലയിലെത്തിയത്. പക്ഷേ, തായ്വാനെച്ചൊല്ലിയും കോവിഡ് വ്യാപന വിഷയത്തിലും പതിറ്റാണ്ടുകളായി ചൈനയും അമേരിക്കയും തമ്മിലുള്ള ഭിന്നത ഏറ്റവും രൂക്ഷമായിരിക്കെയുള്ള സന്ദര്‍ശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.