പുക വലിക്കാനും മദ്യപിക്കാനും കുടുംബം അനുവദിക്കുന്നില്ല; വിമാനത്താവളം കിടപ്പാടമാക്കി ഒരാൾ

വീട്ടുകാരെ കൊണ്ട് 'പൊറുതി മുട്ടിയതിനെ' തുടർന്ന് വിമാനത്താവളത്തിലേക്ക് പൊറുതി മാറ്റിയിരിക്കുകയാണ് ഒരു വയോധികൻ. അങ്ങ് ചൈനയിലാണ് സംഭവം. കഴിഞ്ഞ 14 വർഷങ്ങളായി ഇയാൾ ബെയ്ജിങ് എയർപോർട്ടിലെ സ്ഥിര താമസക്കാരനാണത്രേ!. ബെയ്ജിങ് കാപിറ്റൽ ഇന്റർനാഷനൽ എയർപോർട്ട് ടെർമിനൽ ഇപ്പോൾ ഇദ്ദേഹത്തിന് വീടുപോലെയാണ്. വീടുവിട്ടിറങ്ങാനുള്ള കാരണമാണ് ഏറെ രസകരം.

'ചൈന ഡെയ്‌ലി'യിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. വെയ് ജിയാങ്കുവോ എന്ന 60കാരനാണ് വീട്ടുകാരുമായി പിണങ്ങി വിമാനത്താവളത്തിൽ കഴിയുന്നത്. പുകവലിയും മദ്യപാനവും ഉപേക്ഷിക്കാതെ വീട്ടിൽ കയറ്റില്ലെന്ന് വെയ് ജിയാങ്കുവോയുടെ വീട്ടുകാർ. എന്നാൽ, തന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ വീട് വിടുകയാണെന്ന് അദ്ദേഹവും. അങ്ങനെയാണ് വഴിപിരിയൽ സംഭവിച്ചത്.

2008 മുതൽ വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടിൽ വെയ് ജിയാങ്കുവോ താമസിക്കുന്നതായി 'ചൈന ഡെയ്‌ലി' റിപ്പോർട്ട് ചെയ്യുന്നു. 40-ാം വയസ്സിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും പ്രായാധിക്യം കാരണം പിന്നീട് ജോലി ലഭിച്ചില്ലെന്നും വെയ് പറഞ്ഞു. എയർപോർട്ട് വീടാക്കി മാറ്റിയ മറ്റ് അഗതികളും ഇയാൾക്ക് കൂട്ടായി ഇവിടെയുണ്ട്. 

Tags:    
News Summary - Chinese man lives in airport for 14 years, says family interferes with his smoking and drinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.