ഇന്ത്യയുടെ വാക്​സിൻ പ്രതിസന്ധി നേട്ടമാക്കാൻ ചൈന; വിവിധ രാജ്യങ്ങളുമായി ചർച്ച തുടങ്ങി

ബീജിങ്​: കോവിഡി​െൻറ രണ്ടാം തരംഗത്തെ തുടർന്ന്​ ഇന്ത്യയിൽ ഉടലെടുത്ത വാക്​സിൻ പ്രതിസന്ധി മുതലാക്കാനുറച്ച്​ ചൈന. കോവിഡ്​ അതിതീവ്രമായതോടെ ഇന്ത്യ വാക്​സിൻ കയറ്റുമതി നിർത്തിയിരുന്നു. ഈ സാഹചര്യം നേട്ടമാക്കി മാറ്റാനാണ്​ ചൈനയുടെ നീക്കം.

ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യി അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, പാകിസ്​താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. ഈ രാജ്യങ്ങൾക്ക്​ വാക്​സിൻ നൽകാനുള്ള സന്നദ്ധത ചൈന അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​. മുമ്പ്​ ഇതിൽ ചില രാജ്യങ്ങൾക്ക്​ വാക്​സിൻ നൽകിയത്​ ഇന്ത്യയായിരുന്നു.

​ലോകരാജ്യങ്ങളുമായുള്ള സുഹൃദ്​ബന്ധം ശക്​തിപ്പെടുത്താൻ വാക്​സിനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്​. ഇതി​െൻറ ഭാഗമായി കോടിക്കണിക്കിന്​ ഡോസ്​ വാക്​സിൻ ഇന്ത്യ കയറ്റിയയച്ചിരുന്നു. എന്നാൽ, കോവിഡ്​ രണ്ടാം തരംഗമുണ്ടായതോടെ ഇന്ത്യ കയറ്റുമതി നിർത്തി. ഇത്​ നേട്ടമാക്കാനാണ്​ ചൈന നീക്കം ആരംഭിച്ചിരിക്കുന്നത്​.

Tags:    
News Summary - China vows to step in as India curbs vaccine supply to neighbours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.