യു.എസ് ഇതുവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ശക്തരും അച്ചടക്കവുമുള്ള എതിരാളിയാണ് ചൈനയെന്ന് നിക്കി ഹാലെ

ബീജിങ്: യു.എസ് ഇതുവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ശക്തരും അച്ചടക്കവുമുള്ള എതിരാളിയാണ് ചൈനയെന്ന് റിപബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലെ. നിലവിൽ യു.എസ് ഭരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയെ സോഷ്യലിസ്റ്റ് പാർട്ടിയെന്നും അവർ വിശേഷിപ്പിച്ചു.

നമുക്ക് ഒരു തെറ്റും സംഭവിക്കരുത്. കമ്യൂണിസ്റ്റ് ചൈനയാണ് യു.എസിന്റെ ഏറ്റവും ശക്തരും അച്ചടക്കവുമുള്ള എതിരാളികൾ. നമുക്കെതിരെ ചെയ്തതിന് ചൈനയോട് ഉത്തരം പറയിപ്പിക്കണം. നമുക്ക് കോവിഡിൽ നിന്നും തുടങ്ങാം. മയക്കുമരുന്ന് മാഫിയകളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് യു.എസ് അതിർത്തികളിൽ അത് എത്തിക്കുന്ന ചൈനയെ കുറിച്ചും സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

യു.എന്നിലെ യു.എസ് അംബാസിഡറായിരുന്ന നിക്കി ഹാലെ ഇക്കുറി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായിട്ടായിരിക്കും പാർട്ടിയിലെ അവരുടെ മത്സരം. 2024ലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - China strongest, most disciplined enemy US ever faced, says Republican presidential candidate Nikki Haley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.