ചൈനയിലെ വിമാനപകടം; മനപൂർവ്വം ഇടിച്ചിറക്കിയതെന്ന് ബ്ലാക്ക് ബോക്‌സ് ഡാറ്റ

ബീജിങ്ങ്: ചൈനയിൽ കഴിഞ്ഞ മാർച്ചിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് വിമാനപകടം ബോധപൂർവം നടന്നാതാകാനാണ് സാധ്യതയെന്ന് ബ്ലാക്ക് ബോക്‌സ് ഡാറ്റ. കോക്പീറ്റിലുണ്ടായ ആരോ മനഃപൂർവം വിമാനം ഇടിച്ചിട്ടതിനെ തുടർന്നാണ് അപകടം നടന്നതെന്ന് കരുതുന്നതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളുളളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താന്‍ കഴിയാത്തതിനെ തുടർന്നാണ് ക്രൂവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ ജെറ്റിന്റെ നിർമ്മാതാക്കളായ ബോയിങ് കോ പ്രതികരിച്ചിട്ടില്ല.

കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൗവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737-800 ജെറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. ഉയരത്തിൽ നിന്ന് വിമാനം പെട്ടെന്ന് താഴേക്ക് വീഴുകയും ഗുവാങ്‌സിയിലെ പർവതനിരകളിൽ തട്ടി തകരുകയുമായിരുന്നു. അപകടത്തിൽ 123 യാത്രക്കാരും ഒമ്പത് ക്രൂവും ഉൾപ്പടെ എല്ലാവരും മരിച്ചിരുന്നു. 28 വർഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ വിമാന അപകടമായിരുന്നു ഇത്.

വിമാന അപകടവുമായി ബന്ധപ്പെട്ട് ബോർഡ് അന്വേഷകരും ബോയിങ്ങും ചൈനയിലേക്ക് പോയതായി എൻ.ടി.എസ്.ബി ചെയർമാന്‍ ജെന്നിഫർ ഹോമെൻഡി നേരത്തെ റോയിട്ടേഴ്‌സ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതു വരെയുള്ള അന്വേഷണത്തിൽ വിമാനത്തിന് കാര്യമായ സുരക്ഷാ പ്രശിനങ്ങളുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - China Jet Crash Was Intentional, Suggests Black Box Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.