ജനീവ: കോവിഡ് വാക്സിൻ ലോകവ്യാപകമായി എത്തിക്കാൻ ലോകാരോഗ്യസംഘടനയുമായി ചൈന ചർച്ച തുടങ്ങി. ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിെൻറ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലാവും വാക്സിൻ ഉപയോഗിക്കുക.
നാല് കോവിഡ് വാക്സിനുകളുടെ പരീക്ഷണം ചൈനയിൽ അന്തിമ ഘട്ടത്തിലാണ്. ഇതിൽ രണ്ടെണ്ണം ചൈനീസ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള നാഷണൽ ബയോടെക് ഗ്രൂപ്പാണ് നിർമിച്ചത്. മറ്റ് രണ്ടെണ്ണം സിനോവാക് ബയോടെക്, കാൻസിനോ ബയോളജിക്സ് എന്നീ സ്ഥാപനങ്ങളാണ് നിർമിച്ചത്. പാകിസ്താൻ, ഇന്തോനേഷ്യ, ബ്രസീൽ, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.