ജർമനിയിൽ കുട്ടികളെ ട്രെയിൻ ഇടിച്ച് 100 മീറ്ററോളം വലിച്ചിഴച്ചു; ഒരു കുട്ടി മരിച്ചു

ബെർലിൻ: ജർമനിയിലെ റെക്‍ലിങ്കോസെനിൽ ട്രെയിനിടിച്ച് ഒരു കുട്ടി മരിച്ചു. മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ. ഇടിച്ച ശേഷം കുട്ടികളുമായി ട്രെയിൻ 100 മീറ്ററോളും മന്നോട്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ​ചെയ്യുന്നു. വ്യാഴാഴ്ചയാണ് സംഭവം.

സംഭവത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി ഹെർബെർട് റ്യൂവൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ‘ഇത് ഭീതിദമാണ്. കുട്ടികളും ട്രെയിനും. എത്ര ചെറിയ പ്രായമാണവർക്ക്. ഇവിടെ നടന്നത് ഭയമുളവാക്കുന്നു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ നഷ്ടം താങ്ങാനുള്ള കരുത്ത് നൽകണമേ എന്ന് ​പ്രാർഥിക്കാൻ മാത്രമേ നമുക്കാകൂ. എന്തുകൊണ്ട് സംഭവിച്ചു, എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ആർക്കും ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. അവ കണ്ടെത്തേണ്ടതുണ്ട്. അതു​കൊണ്ട് ഈ നഷ്ടങ്ങൾ നികത്താനാകില്ല’ -മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Children Hit By Train, Dragged Hundreds Of Metres In Germany: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.