ചാർലി കിർക്കിന്റെ കൊല; ട്രംപ് ഭരണകൂടം ലിബറൽ വേട്ടക്ക്?

വാഷിങ്ടൺ: വലതുപക്ഷ പ്രചാരകനായിരുന്ന ചാർലി കിർക്കിന്റെ കൊലയിൽ ആഹ്ലാദിക്കുന്നവർ അനുഭവിക്കേണ്ടിവരുമെന്ന് യാഥാസ്ഥിതിക പക്ഷത്തിന്റെ നിലപാടിനൊപ്പം ചേർന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ആരെങ്കിലും ചാർലിയുടെ കൊല ആഘോഷമാക്കുന്നുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തണമെന്ന് വാൻസ് പറഞ്ഞു.

ലിബറൽ താൽപര്യക്കാർക്ക് വാരിക്കോരി പണം നൽകുന്നവരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഇരുണ്ട കാലമാണ് വരാൻ പോകുന്നതെന്ന് ചാർലി കിർക് ഘാതകനെതിരായ പ്രചാരണങ്ങൾ സൂചിപ്പിച്ച് വിവിധ കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു.

1950കളിൽ അമേരിക്ക കമ്യൂണിസ്റ്റുകൾക്കെതിരെ നടപ്പാക്കിയ ‘മക്കാർത്തിയൻ’ നയങ്ങൾക്ക് സമാനമായ നടപടികളാണിതെന്ന് ‘ഫൗണ്ടേഷൻ ഫോർ ഇൻഡിവിജ്വൽ റൈറ്റ്സ് ആൻഡ് എക്സ്പ്രഷനി’ലെ ആദം ഗോൾഡ്സ്റ്റൈൻ പറഞ്ഞു.

േഫ്ലാറിഡ, ഒക്‍ലഹോമ, ടെക്സസ് തുടങ്ങി റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ ചാർലിയുടെ കൊലയുമായി ബന്ധപ്പെട്ട് ‘ശരിയല്ലാത്ത’ അഭിപ്രായം പറഞ്ഞെന്ന് വിമർശനമുയർന്ന അധ്യാപകർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചാർലിയുടെ കൊല നടത്തിയത് ഒരാൾ മാത്രമാണെങ്കിലും ഇയാളെ സ്വാധീനിച്ച ലിബറൽ ധാരയിലുള്ള സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു. 

Tags:    
News Summary - Charlie Kirk's murder; Trump administration on a liberal hunt?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.