ഷാർലി എബ്​ദോ ഭീകരാക്രമണം: വിചാരണക്ക്​ തുടക്കം

പാരിസ്​: പാരിസിനെ നടുക്കിയ 2015 ജനുവരിയിലെ ഭീകരാക്രണ കേസിൽ 14 പ്രതികൾക്കെതി​െ​ര വിചാരണക്ക്​ തുടക്കമായി. പ്രവാചക കാർട്ടൂൺ പ്രസിദ്ധീകരിച്ച്​ വിവാദത്തിലായ ആക്ഷേപഹാസ്യ മാഗസിൻ ഷാർലി എബ്​ദോയുടെ ഒാഫിസിലും പാരിസി​െൻറ പ്രാന്തപ്രദേശത്തെ ജൂത സൂപ്പർ മാർക്കറ്റിലും ആക്രമണം നടത്തി 17 ​േപരെ വധിച്ച കേസിലാണ്​ ബുധനാഴ്​ച വിചാരണ തുടങ്ങിയത്​.

14 പേരിൽ 11 പ്രതികളാണ്​ കോടതിയിൽ ഹാജരായത്​. മൂന്നുപേർ സിറിയയിലോ ഇറാഖിലോ ഒളിവിലാണ്​. അക്രമികൾക്ക്​ ആയുധവും മറ്റ്​ സഹായങ്ങളും നൽകിയെന്ന കുറ്റമാണ്​ 14 പേർക്കെതിരെയും ചുമത്തിയത്​. ബുധനാഴ്​ച കോടതിയിൽ ഹാജരായ 11 പേരും തങ്ങളുടെ പേരും ​േജാലിയും അടക്കം പ്രാഥമിക വിവരങ്ങളാണ്​ നൽകിയത്​. കോടതിയുടെ ചോദ്യങ്ങൾക്ക്​ മറുപടി തയാറാണെന്നും വ്യക്​തമാക്കി. ആക്രമണം നടത്തിയ മൂന്ന്​ പ്രതികളെയും സംഭവസ്ഥലത്തുതന്നെ പൊലീസ്​ കൊലപ്പെടുത്തിയിരുന്നു. നവംബർ വരെ തുടരുന്ന വിചാരണയിൽ 200 സാക്ഷികളെയാണ്​ കോടതി വിസ്​തരിക്കുക. ആക്രമണത്തിൽ നിന്ന്​ രക്ഷപ്പെട്ടവരിൽനിന്നും തെളിവെടുക്കും.

2015 ജനുവരി ഏഴിന്​ ഷാർലി ​എബ്​ദോ ഒാഫിസുകളിൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളായ സഹോദരങ്ങൾ നടത്തിയ വെടിവെപ്പിൽ എഡിറ്ററും ​പ്രമുഖ കാർട്ടൂണിസ്​റ്റുകളും അടക്കം 12 പേരും 2015 ജനുവരി ഒമ്പതിന്​ ആക്രമണത്തി​െൻറ സൂത്രധാരൻ സൂപ്പർ മാർക്കറ്റിലുള്ളവരെ ബന്ദികളാക്കി നടത്തിയ ആക്രമണത്തിൽ നാലുപേരുമാണ്​ കൊല്ലപ്പെട്ടത്​. ഇതിനിടയിൽ വനിത പൊലീസ്​ ഒാഫിസറെയും വെടിവെച്ചുകൊന്നിരുന്നു. വിചാരണ ആരംഭിക്കുന്നതി​െൻറ ഭാഗമായി വിവാദമായ പ്രവാചക കാർട്ടൂണുകൾ ഷാർലി എബ്​ദോ കഴിഞ്ഞ ദിവസം ​പുനഃപ്രസിദ്ധീകരിച്ചിരുന്നു.

Tags:    
News Summary - Charlie Hebdo terror trial begins in Paris, five years after deadly attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.