സംഘർഷം അവസാനിപ്പിക്കാൻ ധാരണയെന്ന്​ ഹമാസ്​

ജറൂസലം: ഇസ്രായേലും ഫലസ്​തീനും തമ്മിൽ ഒരു മാസത്തോളമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായി ഹമാസ്​. ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിലാണ്​ ആഗസ്​റ്റ്​ ആറു​ മുതൽ തുടരുന്ന സംഘർഷം ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ ഉരുത്തിരിഞ്ഞതെന്ന്​ ഹമാസ്​ നേതാവ്​ യഹ്​യ സിൻവാറി​െൻറ ഒാഫിസ്​ വ്യക്തമാക്കി.

ആഗസ്​റ്റ്​ ആറു​ മുതൽ ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണവും ടാങ്ക്​ ഉപയോഗിച്ചുള്ള ആക്രമണവും നടത്തിയിരുന്നു. ഗസ്സയിൽനിന്ന്​ ദക്ഷിണ ഇസ്രായേലിലേക്ക്​ സ്​​േഫാടക ബലൂണുകളും റോക്കറ്റ്​ ആക്രമണവും നടന്നിരുന്നു. ഇതിനിടെയാണ്​ ഖത്തർ പ്രതിനിധി മുഹമ്മദ്​ എൽമാദിയുടെ നേതൃത്വത്തിൽ മധ്യസ്ഥചർച്ച നടന്നത്​. അതേസമയം, ഇസ്രായേലി​െൻറ പ്രതികരണം ലഭ്യമായിട്ടില്ല.

ഗസ്സയിലേക്ക്​ സാധനങ്ങൾ കൊണ്ടുവരാനും ഏക വൈദ്യുത പ്ലാൻറിലേക്ക്​ ഇന്ധനം എത്തിക്കാനും ഇസ്രാ​േയൽ അനുവദിക്കുകയും മെഡിറ്ററേനിയൻ കടലിൽ ഫലസ്​തീൻ മത്സ്യബന്ധനത്തിന്​ ഏർപ്പെടുത്തിയ വിലക്ക്​ അവസാനിപ്പിക്കുകയ​ും വേണമെന്നാണ്​ ഹമാസ്​ ആവശ്യം. ഇൗ കാര്യങ്ങൾ ഉറപ്പായാൽ സ്​ഫോടക ബലൂണുകൾ പറത്തുന്നത്​ അവസാനിപ്പിക്കാ​െമന്നും ഉറപ്പുനൽകിയിട്ടുണ്ട്​. ഗസ്സക്ക്​ ഖത്തർ 30 ദശലക്ഷം ഡോളറി​െൻറ സഹായവും നൽകി. തെൽഅവീവിൽ ഇസ്രായേൽ അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.