പാർക്കിങ്ങിലിരുന്ന കാർ കത്തി നശിച്ചു; കാരണക്കാർ സാനിറ്റൈസറും സിഗരറ്റും

വാഷിങ്​ടൺ: കോവിഡി​െൻറ ആദ്യ തരംഗം മുതൽ ഇപ്പോഴും സാനിറ്റൈസർ ജനങ്ങളുടെ ഇടയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്​. മാസ്​ക്കും സാമൂഹിക അകലം പാലിക്കലും പോലെ തന്നെ സാനിറ്റൈസർ ഉപയോഗിക്കലും ഇക്കാലത്ത്​ കോവിഡിൽ നിന്ന്​ രക്ഷനേടാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ്​. എന്നാൽ, അമേരിക്കയിലെ മാരിലാൻറിലുള്ള ഒരു യുവാവിന്​ സാനിറ്റൈസർ ഉപയോഗിച്ചതിന്​നൽകേണ്ടി വന്നത്​ വലിയ വിലയാണ്​​. പാർക്കിങ്ങിലായിരുന്ന സ്വന്തം കാറി​െൻറ ഡ്രൈവിങ്​ സീറ്റിലിരുന്ന്​ പുകവലിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവാവ്.​ ഇടക്ക് ബോധോദയം വന്നതിനെ തുടർന്ന്​​ കോവിഡിൽ നിന്ന്​ രക്ഷനേടാനായി സാനിറ്റൈസർ എടുത്ത്​ കൈയ്യിലൊന്ന്​ പൂശി.

എന്നാൽ, അതിന്​ ശേഷമുള്ള കാഴ്​ച്ച പാർക്കിങ്​ ലോട്ടിലിരുന്ന കാർ നിന്ന്​ കത്തുന്നതാണ്​​. കാറിനുള്ളിൽ നിന്ന്​ പ്രകാശവേഗത്തിൽ പുറത്തേക്ക്​ ചാടിയെങ്കിലും യുവാവിന്​ നേരിയ പൊള്ളലേറ്റിട്ടുണ്ട്​. മോണ്ട്​ഗോമെറി കൗണ്ടിയിലെ ഫയർ ആൻഡ്​ റെസ്​ക്യൂ സർവീസ്​ വക്​താവായ പീറ്റ്​ പിരിങ്ങർ സംഭവത്തി​െൻറ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. വായുസഞ്ചാരമില്ലാത്ത കാറിനുള്ളിൽ വെച്ച്​ പുകവലിക്കുകയും അതിനൊപ്പം സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്​തതാണ്​ തീപ്പിടുത്തത്തിന്​ കാരണമെന്ന്​ അദ്ദേഹ പറഞ്ഞു.

ഡ്രൈവർ ജീവനുംകൊണ്ട്​ ഒാടിരക്ഷപ്പെട്ടതിനെ തുടർന്ന്​ കാർ കത്തി നശിക്കുന്നത്​ കണ്ട ആരോ ആണ്​ 911 വിളിച്ച്​ അഗ്നിശമന സേനയെ വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിൽ ഹാൻഡ്​ സാനിറ്റൈസറുകൾ കാറിനുള്ളിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്​ 2002ൽ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അഗ്നിശമന വകുപ്പ് ​ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Car catches fire after driver uses hand sanitiser while smoking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.