മാർപാപ്പയുടെ ക്ഷമാപണം പോരെന്ന് കാനഡ

ക്യൂബെക് സിറ്റി: കത്തോലിക്കാ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വദേശികളോട് പരസ്യമായി മാപ്പു ചോദിച്ചത് പോരെന്ന് കാനഡ സർക്കാർ. സ്‌കൂളുകളിൽ തദ്ദേശീയരായ കുട്ടികൾ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ മാർപാപ്പ ഒഴിവാക്കിയതിൽ ആശങ്കയുണ്ടെന്നും സർക്കാർ അറിയിച്ചു. അനുരഞ്ജനശ്രമങ്ങളുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭക്ക് ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

മാർപാപ്പയുടെ ഒരാഴ്ചത്തെ കാനഡ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഗവർണർ ജനറൽ മേരി സൈമൺ എന്നിവരുമായി ഗവർണർ ജനറലിന്റെ വസതിയായ ഹിൽടോപ് സിറ്റാഡെല്ലെ കോട്ടയിൽ കൂടിക്കാഴ്ചകൾക്കായി ക്യൂബെക് സിറ്റിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക സർക്കാർ പ്രതികരണം. ബുധനാഴ്ച സർക്കാർ അധികൃതർക്കു മുമ്പാകെ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ വീണ്ടും മാപ്പുപറയുകയും സ്കൂൾ സമ്പ്രദായം 'നിന്ദ്യ'മെന്ന് വിമർശിക്കുകയും ചെയ്തു.

തദ്ദേശീയ ജനങ്ങളോടും പ്രാദേശിക കത്തോലിക്കാ സ്ഥാപനങ്ങളോടും ക്രിസ്ത്യൻ സമൂഹം ചെയ്ത തെറ്റുകൾക്ക് അദ്ദേഹം ക്ഷമചോദിച്ചു. തിങ്കളാഴ്ച റെസിഡന്‍ഷ്യല്‍ സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്തെത്തി കൊല്ലപ്പെട്ടവരുടെ പിന്‍ഗാമികള്‍ക്കു മുന്നില്‍ ക്ഷമാപണം നടത്തിയിരുന്നു. 1800 മുതല്‍ 1970 കാലഘട്ടത്തില്‍ ബന്ധുക്കളില്‍നിന്നകറ്റി കത്തോലിക്കാ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്ന തദ്ദേശീയ വിദ്യാര്‍ഥികൾ നിരവധി പേര്‍ കൊടിയപീഡനങ്ങള്‍ സഹിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    
News Summary - Canada says the Pope's apology is not enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.