ഒട്ടാവ: പാര്‍ലമെന്‍റിന്‍റെ സൂം മീറ്റിങ്ങില്‍ കനേഡിയൻ എം.പി പ്രത്യക്ഷപ്പെട്ടത് നഗ്നനായി. ലിബറൽ പാർട്ടി എം.പിയായ വില്യം ആമോസാണ് ഹൗസ് ഓഫ് കോമണ്‍സിന്‍റെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മറ്റ് എം.പിമാരുടെ മുന്നില്‍ നഗ്നനായി സ്‌ക്രീനിലെത്തിയത്. ബുധനാഴ്ച നടന്ന സംഭവത്തിന്‍റെ സ്ക്രീൻ ഷോട്ടുകൾ കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. തുടർന്ന് ക്ഷമാപണവുമായി വില്യം ആമോസ് രംഗത്തെത്തി. തന്‍റെ ഭാഗത്ത് നിന്നുണ്ടായത് ദൗർഭാഗ്യകരമായ പിഴവാണെന്ന് സമ്മതിച്ച അദ്ദേഹം എല്ലാവരോടും ക്ഷമ ചോദിച്ചു.
'ഞാൻ ഇന്ന് ദൗർഭാഗ്യകരമായ ഒരു പിഴവ് വരുത്തി, തീർച്ചയായും അതിൽ ലജ്ജിക്കുന്നു. ജോഗിങ്ങിന് ശേഷം മീറ്റിങ്ങിൽ പങ്കെടുക്കാനായി വസ്ത്രം മാറുന്നതിനിടെ എന്‍റെ ക്യാമറ ആകസ്മികമായി ഓൺ ആവുകയായിരുന്നു. പാർലമെന്‍റിലെ എന്‍റെ എല്ലാ സഹപ്രവർത്തകരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. അത് ശരിക്കുമൊരു പിഴവ് ആയിരുന്നു, ഇനിയൊരിക്കലും ആവർത്തിക്കുകയില്ല' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇേന്റണല്‍ കോണ്‍ഫറന്‍സ് ഫീഡില്‍ ആയിരുന്നതിനാൽ പാര്‍ലമെന്‍റ് അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമേ ആമോസിനെ കണ്ടുള്ളൂ. അദ്ദേഹം സംസാരിക്കാഞ്ഞതിനാല്‍, ഇത് പൊതു ഫീഡില്‍ പ്രത്യക്ഷപ്പെട്ടില്ല. സംസാരിക്കാഞ്ഞതിനാൽ ഹൗസ് ഓഫ് കോമൺസിന്‍റെ പെരുമാറ്റച്ചട്ടലംഘനത്തിന് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനിടയില്ല. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ലിബറൽ പാർട്ടി നേതാവും കനേഡിയൻ പ്രധാനമന്ത്രിയുമായ ജസ്റ്റിൻ ട്രൂഡോ തയാറായില്ല. അതേസമയം, പ്രതിപക്ഷ പാർട്ടികൾ ഇത് വലിയ വിവാദമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.