അടച്ചിട്ട റെസ്റ്റോറന്‍റ് കണ്ട് നിരാശനായി യുവാവ് : ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വളർത്തുമൃഗങ്ങളുമുൾപ്പെടെ പ്രിയപ്പെട്ടവർക്കായി എല്ലാ പ്രയാസങ്ങളും തരണം ചെയ്ത് ഏതറ്റം വരെയും പോകുന്ന മനുഷ്യരുടെ കഥ നമ്മൾ കുഞ്ഞുനാൾ മുതൽക്കേ കേൾക്കാറുണ്ട്. ഇഷ്ട ഭക്ഷണത്തിനായി ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

മുട്ടോളം മഞ്ഞ് മൂടിയ വഴി. ജാക്കറ്റും, തൊപ്പിയും, മാസ്കുമൊക്കെ ധരിച്ച് തന്‍റെ ഇഷ്ട റെസ്റ്റോറന്‍റിനെ ലക്ഷ്യമാക്കി നടന്നു വരികയാണ് ഒരു യുവാവ്. പക്ഷേ മുൻപിലെത്തിയപ്പോഴാണ് റെസ്റ്റോറന്‍റ്​ അടച്ചിട്ടിരിക്കുന്ന വിവരം യുവാവിന് മനസ്സിലാകുന്നത്.

കാനഡയിലെ ഒന്‍റാറിയോ സ്വദേശിയായ യുവാവാണ് കരീബിയൻ റെസ്റ്റോറന്‍റായ 'നൈസീസ് ഈറ്റീസി'ൽ എത്തിയത്. സ്ല​ഥലത്തെത്തിയപ്പോഴാണ് കനത്ത മഞ്ഞുവീഴ്​ചയെ തുടർന്ന് റെസ്റ്റോറന്‍റ് അടച്ച വിവരം അറിഞ്ഞത്. ഇത് കണ്ടതോടെ യുവാവ് മഞ്ഞിലേക്ക് മുട്ട് കുത്തി വീണു.

മഞ്ഞിൽ നിന്നും എഴുന്നേറ്റ ശേഷം പാതി മനസ്സോടെ പതിയെ മുട്ടിനൊപ്പം നിറഞ്ഞ മഞ്ഞിലൂടെ നടന്നകലുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. റെസ്റ്റോറന്‍റിന്‍റെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നൈസീസ് ഈറ്റേഴ്സ് ഉടമകൾ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ങ്കുവച്ചത്. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ല. നൈസീസ് നിങ്ങളെ കാത്തിരിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് സ്ഥാപനം വീഡിയോ പങ്കുവച്ചത്. നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകുമെന്നും വാങ്ങാൻ നിശ്ചയിച്ച ഭക്ഷണം കൈമാറുമെന്നും കുറിപ്പിൽ നൈസീസ് കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള നിരവധി ഭക്ഷണപ്രിയരാണ് യുവാവിനെ പിന്തുണച്ച് രംഗത്തെത്തിയത്. വീഡിയോയിലുള്ള യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവാവ് എവിടെയാണെന്ന കമന്‍റിന് 'ഞങ്ങൾ കാത്തിരിക്കുകയാണ്' എന്നായിരുന്നു നൈസീസിന്‍റെ മറുപടി.

യുവാവിനെ പിന്തുണക്കുന്നതോടൊപ്പം, ഈ വിഡിയോ കാരണം ഇനി നൈസീസിൽ നിന്ന് ഭക്ഷണം കഴിക്കണമെന്നുമുൾപ്പെടെ നിരവധി കമന്‍റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. എപ്പോഴെങ്കിലും ഇയാളെ കണ്ടുകിട്ടിയാൽ ചിത്രങ്ങൾ പങ്കുവെക്കണമെന്ന ആവശ്യക്കാരും ഏറെയാണ്.

Tags:    
News Summary - Canada Man's Reaction To A Closed Restaurant Has Left The Internet In Splits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.