ബ്രൂണെ രാജകുമാരന് വധു സാധാരണക്കാരി; വിവാഹ ചടങ്ങ് പത്തുദിവസം

ബന്ദർ സെരി ബെഗവാന്‍: ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ബ്രൂണെ സുൽത്താന്റെ മകൻ അബ്ദുൽ മതീൻ (32) വിവാഹം കഴിക്കുന്നത് സാധാരണക്കാരിയെ. സുൽത്താന്റെ ഉപദേശകരിലൊരാളുടെ കൊച്ചുമകൾ യങ് മുലിയ അനിഷ റോസ്നയെ (29).

ഇവർക്ക് ഫാഷൻ ബ്രാൻഡും ടൂറിസം ബിസിനസിൽ പങ്കാളിത്തവുമുണ്ട്. ബന്ദര്‍ സെരി ബെഗവാനിലെ മസ്ജിദിൽ വ്യാഴാഴ്ച നിക്കാഹ് നടന്നു. പത്തുദിവസം നീളുന്ന ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് അതിഥികളെത്തും.

ബ്രൂണെ സുൽത്താൻ ഹസൻ അൽ ബൊൽകിനയുടെ മകൾ ഫദ്‌സില്ല ലുബാബുൽ കഴിഞ്ഞ വർഷം കൊട്ടാരം ജീവനക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു.

Tags:    
News Summary - Brunei’s Prince Marries Commoner in Grandiose 10-Day Royal Wedding Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.