ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരനും ചരിത്രകാരനുമായ പാട്രിക് ഫ്രെഞ്ച് (56) ലണ്ടനിൽ നിര്യാതനായി. നാലുവർഷമായി അർബുദത്തോട് പൊരുതുകയായിരുന്നു. വി.എസ്. നയ്പോളിന്റെ ജീവചരിത്രം ‘ദ വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ്’, ‘ഇന്ത്യ: എ പോർട്രെയ്റ്റ്’ ഉൾപ്പെടെയുള്ള പ്രസിദ്ധ കൃതികളുടെ രചയിതാവാണ്.
മേരു ഗോഖലെയാണ് ഭാര്യ. കോൺഗ്രസ് എം.പി ശരി തരൂർ, ചരിത്രകാരന്മാരായ വില്യം ഡാൾറിംപ്ൾ, രാമചന്ദ്ര ഗുഹ തുടങ്ങിയവർ അനുശോചിച്ചു.
അഹ്മദാബാദ് സർവകലാശാലയുടെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിൽ ഡീൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.