ബ്രിട്ടീഷ് പ്രധാനമന്ത്രി 21ന് അഹ്മദാബാദിൽ

ലണ്ടൻ: ദ്വിദിന ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈയാഴ്ചയെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയിൽ ജോൺസന്റെ ആദ്യ ഇന്ത്യ സന്ദർശനം ഏപ്രിൽ 21 ന് അഹ്മദാബാദിൽ തുടങ്ങും. അതോടെ, ജോൺസൺ ഗുജറാത്ത് സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടനിലെയും ഇന്ത്യയിലെയും പ്രധാന വ്യവസായ നിക്ഷേപ പ്രഖ്യാപനങ്ങൾ അന്ന് നടക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ് പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്കായി ഏപ്രിൽ 22 ന് ജോൺസൺ ന്യൂഡൽഹിയിലെത്തും. ഇന്ത്യ-ബ്രിട്ടൻ പ്രതിരോധ, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് ചർച്ച നടക്കും. സ്വതന്ത്ര വ്യാപാര ഉടമ്പടിയും (എഫ്.ടി.എ) ചർച്ചയാകും.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, ഊർജ സുരക്ഷ, പ്രതിരോധം എന്നിവയിൽ പ്രാധാന്യമുള്ള ചർച്ചയാണ് ഉദ്ദേശ്യമെന്ന് സന്ദർശനത്തിന് മുന്നോടിയായി ജോൺസൺ പറഞ്ഞു. അഹ്മദാബാദിൽ പ്രമുഖ ബിസിനസുകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ, ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെയും സഹകരണത്തിനായി ചർച്ച നടക്കും.

Tags:    
News Summary - British Prime Minister arrives in Ahmedabad on the 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.