വീടിന്‍റെ അടുക്കള പുതുക്കിപ്പണിതപ്പോൾ തെളിഞ്ഞുവന്ന 400 വർഷത്തോളം പഴക്കമുള്ള അപൂർവ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടീഷ് യുവാവ്. വടക്കൻ ഇംഗ്ലണ്ടിലെ തന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ അപൂർവ ചിത്രങ്ങളിൽ അൽഭുതം കൂറിയിരിക്കുകയാണ് ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ മെഡിക്കൽ ഗവേഷകനായ ലൂക്ക് ബഡ്‌വർത്ത്. യോർക്ക് നഗരത്തിലെ മിക്ക്‌ലെഗേറ്റിലെ തന്റെ വീട്ടിലെ ചുമരിൽ നിന്ന് ഏകദേശം 1660ൽ സൃഷ്ടിച്ചതെന്ന് കരുതുന്ന ചിത്രങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
പെയിന്റിംഗുകൾ കണ്ടെത്തിയതിൽ താൻ വളരെ ആവേശഭരിതനാണെന്നും ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബഡ്‌വർത്ത് പറഞ്ഞു. 29 കാരനായ ലൂക്ക് ബഡ്‌വർത്ത് തന്‍റെ ഫ്ലാറ്റ് പുതുക്കാൻ തീരുമാനിച്ചു. കരാറുകാർ തന്റെ അലമാരക്ക് താഴെ ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ വാൾപേപ്പറിന്റെ ചില പാളികൾ ഇപ്പോഴും അവശേഷിക്കുന്നതായും കണ്ടെത്തി. 1635-ൽ ഫ്രാൻസിസ് ക്വാർലെസ് എന്ന കവിയുടെ എംബ്ലംസ് എന്ന പുസ്തകത്തിലെ രംഗങ്ങളാണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബഡ്‌വർത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചിത്രങ്ങിൽ കൂടുതൽ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബഡ്‌വർത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.