കൈക്കൂലി: മുൻ മലേഷ്യൻ പ്രഥമവനിതക്ക് പത്തുവർഷം തടവ്

ക്വാലാലംപുർ: മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ പത്നി റോസ്മ മൻസൂറിന് കോടതി പത്തു വർഷം തടവും 217 ദശലക്ഷം ഡോളർ പിഴയും ശിക്ഷ വിധിച്ചു. 2016, 2017 വർഷത്തിൽ നജീബ് ഭരണകാലത്ത് പ്രോജക്ട് ലഭിക്കാൻ കമ്പനിയിൽനിന്ന് ഒന്നരലക്ഷം ഡോളർ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ.

അതേസമയം, അപ്പീൽ നൽകാൻ അനുവദിച്ച് ഇവരെ ജാമ്യത്തിൽ വിട്ടിട്ടുണ്ട്. മൾട്ടി ബില്യൻ ഡോളർ അഴിമതി കേസിൽ അപ്പീൽ തള്ളപ്പെട്ട് 12 വർഷ തടവ് ശിക്ഷ ലഭിച്ച നജീബ് കഴിഞ്ഞ ആഴ്ച മുതൽ ജയിലിലാണ്.

Tags:    
News Summary - Bribery: Former Malaysian first lady jailed for 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.