Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് അട്ടിമറി: മുൻ ബ്രസീൽ പ്രസിഡന്റിന് 27 വർഷം തടവ്
ബ്രസീലിയ: ബ്രസീലിലെ 2022ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്ക് 27 വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചു. അധികാരത്തിൽ തുടരുന്നതിനായി നിയുക്ത പ്രസിഡന്റിനെ വധിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു.
അട്ടിമറിക്ക് ഗൂഢാലോചന നടത്തുക, സായുധ ക്രിമിനൽ സംഘടനയിൽ പങ്കാളിയാവുക, ബ്രസീലിന്റെ ജനാധിപത്യക്രമം ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങൾക്കാണ് ബോൾസോനാരോ ശിക്ഷിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.