റിയോയിലെ ജി20 ഉച്ചകോടിക്കായി പുടിൻ എത്തിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് ബ്രസീൽ പ്രസിഡന്റ്

ന്യൂഡൽഹി: റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ​ങ്കെടുത്താൽ പുടിനെ അറസ്റ്റ് ചെയ്യില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലുയിസ് ഇനാസിയോ ലുല ഡി സിൽവ. അടുത്തവർഷം റിയോയിൽ വെച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഫസ്റ്റ്പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്. പുടിനെ അടുത്ത വർഷത്തെ ജി20 ഉച്ചകോടിക്കായി ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിയോയിൽ നടക്കുന്ന ജി20 ഉച്ചക്കോടിക്ക് മുമ്പ് ബ്രിക്സ് സമ്മേളനത്തിൽ പുടിൻ പ​ങ്കെടുക്കുമെന്നാണ് കരുതുന്നത്. പുടിന് വളരെ എളുപ്പത്തിൽ ബ്രസീലിലേക്ക് പോകാം. താൻ ഇത് പറയാൻ കാരണം ബ്രസീലിന്റെ പ്രസിഡന്റായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 100 കണക്കിന് കുട്ടികളെ അനധികൃതമായി യുക്രെയ്നിൽ നിന്ന് കടത്തിയെന്നാണ് പുടിനെതിരായ പ്രധാന ആരോപണം. അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആരോപണങ്ങൾ റഷ്യ നിഷേധിക്കുകയാണ് ചെയ്തത്. തുടർന്ന് ജി20 ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് പുടിൻ അറിയിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് പുടിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില പ​ങ്കെടുക്കുന്നത്.

Tags:    
News Summary - Brazil President says ‘no way Putin will be arrested’ if he attends Rio G20 meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.