വാഷിങ്ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി മോഷണത്തിന് പിന്നിൽ ഉത്തര കൊറിയയാണെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. ദുബൈ ആസ്ഥാനമായ സ്ഥാപനത്തിന്റെ 150 കോടി ഡോളർ മൂല്യമുള്ള എതെറിയം ക്രിപ്റ്റോ കറൻസിയാണ് ഉത്തര കൊറിയയുടെ ട്രേഡർട്രെയ്റ്റർ എന്നറിയപ്പെടുന്ന ഹാക്കർമാർ മോഷ്ടിച്ചത്.
ലസാറസ് ഗ്രൂപ് എന്നും ഈ സംഘം അറിയപ്പെടുന്നുണ്ട്. ബൈബിറ്റ് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിൽനിന്നാണ് മോഷണം നടന്നതെന്നും എഫ്.ബി.ഐ പുറത്തിറക്കിയ പ്രസ്താവയിൽ പറഞ്ഞു.
മോഷ്ടിച്ച കോയിനുകളിൽ ചിലത് വിൽപന നടത്തി ആയിരക്കണക്കിന് വ്യത്യസ്ത ആളുകളുടെ പേരിൽ ബിറ്റ്കോയിൻ ഉൾപ്പെടെ വാങ്ങുകയും ചെയ്തു. ഈ ക്രിപ്റ്റോ കറൻസികൾ പിന്നീട് വിൽപന നടത്തി കറൻസിയാക്കാനാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും എഫ്.ബി.ഐ ആരോപിച്ചു.
10 വർഷം മുമ്പ് ഉത്തര കൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനെ ‘ദി ഇന്റർവ്യൂ’ എന്ന സിനിമയിലൂടെ കളിയാക്കിയതിന്റെ പിന്നാലെ ലസാറസ് ഗ്രൂപ് സോണി പിക്ചേഴ്സ് ഹാക്ക് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലായി ലസാറസ് ഗ്രൂപ്പിന് 6000ത്തിലേറെ ഹാക്കർമാരുണ്ടെന്നാണ് 2020ലെ യു.എസ് സൈനിക റിപ്പോർട്ട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.