ഇന്ത്യക്കാരെ ദോഷകരമായി ബാധിച്ച ​ട്രംപിന്‍റെ വിസ നിയമം ബൈഡൻ നീക്കി

വാഷിങ്​ടൺ: യു.എസിലെ ഇന്ത്യക്കാർക്ക്​ എച്ച്​-വൺ ബി നോൺ ഇമിഗ്രേഷൻ ഹ്രസ്വകാല ​തൊഴിൽവിസ ലഭിക്കുന്നതിന്​ തടസ്സമായ ട്രംപ്​ ഭരണഭരണകാലത്തെ നിയമം ജോ ബൈഡൻ ഭരണകൂടം ഒഴിവാക്കി. അമേരിക്കക്കാരെ ദോഷകരമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ്​ കഴിഞ്ഞ ഒക്​ടോബറിൽ 'പ്രത്യേക തൊഴിൽ' എന്നതിലെ നിർവചനം ട്രംപ്​ ഭരണകൂടം കൂടുതൽ ചുരുക്കി വിദേശികൾ​െക്കതിരാക്കി മാറ്റിയത്​. ഇതുപ്രകാരം ബാച്ചിലർ​ ബിരുദം യോഗ്യത അല്ലാതായിരുന്നു. മറിച്ച്​ ചെയ്യുന്ന ജോലിയുമായി ബന്ധമുള്ള ബാച്ചി​ലർ ബിരുദം നിർബന്ധമാക്കി.

ബൈഡൻ ഭരണകൂടം ഇത്​​ ആഭ്യന്തര സുരക്ഷ വകുപ്പ്​ ചട്ടങ്ങളിൽനിന്ന്​ നീക്കിയതോടെ ഇന്ത്യക്കാർക്ക്​ ആശ്വാസമായി. യോഗ്യരായ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ മറികടക്കാൻ എല്ലാ വർഷവും അമേരിക്ക കമ്പനികൾക്ക്​ ​ 85,000 എച്ച്​-വൺ ബി വിസ അനുവദിക്കുന്നുണ്ട്​. ഇതിൽ 70 ശതമാനത്തിൽ കൂടുതലും നിയമിക്കപ്പെടുന്നത്​ ഇന്ത്യക്കാരാണ്​. 

Tags:    
News Summary - Biden removes Trump's visa law, which has hurt Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.