എൽ.ജി.ബി.ടി.ക്യു പ്ലസ് കറുത്ത വർഗക്കാരിയെ യു.എസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് ബൈഡന്‍

വാഷിങ്ടൺ: അമേരിക്കയുടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരീൻ ജീൻ പിയറിനെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും എൽ.ജി.ബി.ടി.ക്യു പ്ലസ് വ്യക്തിയുമാണ് കരീൻ ജീൻ പിയർ. പ്രസ് സെക്രട്ടറിയായിരുന്ന ജെന്‍ സാക്കിക് പകരക്കാരിയായാണ് കരീനെത്തുന്നത്.

കരീനെ പ്രസ് സെക്രട്ടറിയായി നിയമിക്കുന്നതിൽ അഭിമാനമുണ്ടെന്നും അവരുടെ അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവയെ പ്രശംസിക്കുന്നതായും ജോ ബൈഡൻ അഭിപ്രായപ്പെട്ടു. പ്രസ് സെക്രട്ടറിയായുള്ള കരീന്‍റെ പ്രാതിനിധ്യം പ്രധാനമാണെന്നും അവൾക്ക് പലരുടെയും ശബ്ദമായി മാറാന്‍ കഴിയുമെന്നും മുന്‍ പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. ആദ്യം മുതലേ ബൈഡന്റെ കാലത്ത് താൻ സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്ന ജെന്‍ സാക്കി എം.എസ്.എൻ.ബി.സിയിൽ ചേരുമെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എൽ.ജി.ബി.ടി.ക്യു+ വർഗക്കാരുടെ അവകാശങ്ങളെയും മാനസികാരോഗ്യത്തെയുംക്കുറിച്ചുമെല്ലാം നിരന്തരം സംസാരിക്കുന്ന കരീൻ ജീൻ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ബൈഡന്റെ കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2008ലും 2012ലും മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ട് പ്രചാരണങ്ങളിലും 2020ൽ ബൈഡന്റെ പ്രചാരണത്തിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Biden Names Karine Jean-Pierre As First Black White House Press Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.