സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്നുപേർക്ക്; അവാർഡ് ബാങ്കുകളെ പറ്റിയുള്ള പഠനത്തിന്

2022ലെ സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന് മൂന്നുപേർ അർഹരായി. ബെൻ എസ്. ബെർനാങ്കേ, ഡഗ്‌ളസ് ഡബ്ള്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ്‌വിഗ് എന്നിവരാണ് ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ബാങ്കുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും നടത്തിയ പഠനമാണ് പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചത്.

സമ്പദ്‌വ്യവസ്ഥയിൽ ബാങ്കുകളുടെ പ്രാധാന്യമെന്താണെന്നത് മൂന്ന് പുരസ്കാര ജേതാക്കളും തങ്ങളുടെ പഠനത്തിലൂടെ വ്യക്തമാക്കിയെന്ന് നോബൽ കമ്മിറ്റി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികളിൽ ബാങ്ക് തകർച്ച ഒഴിവാക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണ് എന്നതും പഠനത്തിലൂടെ തെളിയിച്ചെന്നും കമ്മിറ്റി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മൂവരുടെയും പഠനങ്ങൾ സഹായിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

Tags:    
News Summary - Ben Bernanke, Douglas Diamond, Philip Dybvig win 2022 Nobel Prize in Economics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.