ബെയ്ജിങ്: തുടർച്ചയായ 13ാം ദിവസവും പുതിയ കോവിഡ് രോഗികൾ ഇല്ലാതായതോടെ ബെയ്ജിങ്ങിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. വെള്ളിയാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വരും.
അതേസമയം, നഗരത്തിൽ ഇനി എപ്പോൾ വേണമെങ്കിലും എനിക്ക് മാസ്ക് ഉപേക്ഷിക്കാം. പക്ഷേ ഞാൻ അത് ചെയ്താൽ മറ്റുള്ളവർ ഭയത്തോടെയാണ് എന്നെ നോക്കുന്നത്. അതിനാൽ മാസ്ക് ധരിക്കാൻ നിർബന്ധിതമാകുന്നതായി 24കാരി റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
ഇത് രണ്ടാം തവണയാണ് ബെയ്ജിങ്ങിൽ കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇളവ് അനുവദിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പ്രാദേശികമായുള്ള കോവിഡ് കേസുകളൊന്നും ബെയ്ജിങ്ങിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.