ബി.ബി.സി മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രായേൽ പൊലീസ് ആക്രമണം

ടെൽ അവീവ്: ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ബി.ബി.സി മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രായേൽ പൊലീസ് ആക്രമണം. തോക്കിൻമുനയിൽ നിർത്തി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും ബി.ബി.സി വ്യക്തമാക്കി. മുഹന്നാദ് തുത്തുൻജി, ഹൈതം അബുദൈബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന് നേരെയാണ് ആക്രമണം.

വാഹനം നിർത്തിച്ച് പരിശോധിക്കുകയും മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ബി.ബി.സി ​മാധ്യമപ്രവർത്തകരാണെന്ന് അറിയിച്ചിട്ടും ഐ.ഡി കാർഡ് കാണിച്ചിട്ടും ഇസ്രായേൽ പൊലീസ് അതിക്രമം തുടർന്നുവെന്നും ബി.ബി.സി അറിയിച്ചു. സംഭവം മാധ്യമപ്രവർത്തകരിലൊരാൾ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ആ ഫോൺ വലിച്ചെറിഞ്ഞുവെന്നും പരാതിയുണ്ട്.

'കഴിഞ്ഞ ദിവസം രാത്രി ബി.ബി.സിയുടെ വാഹനം തടഞ്ഞുനിർത്തി ഇസ്രായേൽ പൊലീസ് മാധ്യമപ്രവർത്തകരെ ആക്രമിച്ചു. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ഇസ്രായേൽ -ഫലസ്തീൻ സംഘർഷം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാവണം'- ബി.ബി.സി വക്താവ് ആവശ്യപ്പെട്ടു. അതേസമയം, ആക്രമണം സംബന്ധിച്ച് ഇസ്രായേൽ പൊലീസിൽ നിന്നും പ്രതികരണം പുറത്ത് വന്നിട്ടില്ല. 

Tags:    
News Summary - BBC journalists assaulted and held at gunpoint by Israeli police, network says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.