ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. വിദ്യാർഥി പ്രക്ഷോഭകരുടെ രാഷ്ട്രീയ പാർട്ടിയായ നാഷനൽ സിറ്റിസൺ പാർട്ടി മുഖ്യൻ നഹീദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബി.ബി.സി ബംഗ്ലയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് തോന്നുന്നതിനാൽ അദ്ദേഹം രാജിവെക്കാൻ ആലോചിക്കുന്നുണ്ടെന്ന് നഹീദ് പറഞ്ഞു. രാജിവെക്കരുതെന്ന് ഇടക്കാല സർക്കാറിലെ മന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷക്കും ഭാവിക്കും ജനകീയ പ്രക്ഷോഭത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുംവേണ്ടി ശക്തമായി തുടരാൻ യൂനിസിനോട് താൻ അഭ്യർഥിച്ചതായും എല്ലാവരും അദ്ദേഹവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നഹീദ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി 84കാരനായ യൂനുസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നഹീദ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂനുസ് രാജിവെക്കാൻ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച.
ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നതിനിടെയാണ് യൂനുസ് രാജിവെക്കാൻ ഒരുങ്ങുന്നതായുള്ള വാർത്ത പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.