സിഡ്നി: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിത സെനറ്റർമാർ പരാതിയുന്നയിച്ച സാഹചര്യത്തിപ ആരോപണ വിധേയനായ ആസ്ട്രേലിയൻ സെനറ്ററുടെ രാജിയാവശ്യപ്പെട്ടു മുഖ്യപ്രതിപക്ഷം. ലിബറൽ പാർട്ടി സെനറ്റർ ഡേവിഡ് വാനിനെതിരെയാണ് ലൈംഗിക പീഡന വിവാദമുയർന്നത്.
മുൻ പാർലമെന്ററി കാലയളവിൽ ഡേവിഡ് വാൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്വതന്ത്ര സെനറ്ററായ ലിഡിയ തോർപെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആരോപണം വാൻ നിഷേധിക്കുകയായിരുന്നു.
പിന്നാലെ 2020ൽ ഒരു പാർട്ടിക്കിടെ വാൻ മോശമായി സ്പർശിച്ചുവെന്നാരോപിച്ചു മുൻ ലിബറൽ സെനറ്റർ അമാൻഡ സ്റ്റോകറും രംഗത്തുവന്നു. 2021ൽ പാർലമെന്റിൽ ജോലി ചെയ്ത മൂന്നിൽ ഒരാളെ വാൻ ലൈംഗികമായി പീഡിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.