ഭാര്യയുടെ മുന്നിൽ വെച്ച് ആസ്​ട്രേലിയൻ പൗരൻ പാമ്പു കടിയേറ്റ് മരിച്ചു

മെൽബൺ: ആസ്ട്രേലിയൻ സ്വദേശി ഭാര്യയുടെ മുന്നിൽ വെച്ച് പാമ്പു കടിയേറ്റ് മരിച്ചു. ക്വീൻസ്‍ലൻഡിലെ സ്വന്തം തോട്ടത്തിലെത്തിയപ്പോഴാണ് 60 കാരന്റെ കൈക്ക് പാമ്പ് കടിച്ചത്.

ഏതു വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല. മരിച്ചയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്വീൻസ്‍ലൻഡിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെ പാമ്പുകളുടെ ശല്യം കൂടുതലാണെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Australian man dies from snake bite in front of wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.