മെൽബൺ: ആസ്ട്രേലിയൻ യുവതിയുടെ മരണത്തിന് കാരണക്കാരനെന്ന് കരുതുന്ന ഇന്ത്യൻ നഴ്സിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ (ഏതാണ്ട് 5.2 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് ക്വീൻസ്‍ലാൻഡ് പൊലീസ്. 2018ലാണ് കേസിനാസ്പദ സംഭവം. നായയുമായി വാങ്കെട്ടി കടൽത്തീരത്ത് കൂടെ നടക്കുമ്പോഴാണ് 2018 ഒക്ടോബറിൽ തൊയാഹ് കോർഡിങ്ലെ എന്ന 24 കാരി കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്കാരനായ രജ്വീന്ദർ സിങ്(38)ആണെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സിങ് ജോലിയും ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് സിങ് ഇന്ത്യയിലേക്ക് കടന്നിരുന്നു.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്കാണ് ഇപ്പോൾ ക്വീൻസ്‍ലാൻഡ് പൊലീസ് 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ പ്രഖ്യാപിച്ചിരിക്കുന്നത്. സിങ് ഇന്ത്യയിലെത്തിയ കാര്യം ആസ്ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ സിങ്ങിനെ കുറിച്ച് അറിയാവുന്നവർ വാട്സ് ആപ് വഴി വിവരങ്ങൾ കൈമാറണമെന്നാണ് പൊലീസിന്റെ അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.