കാൻബെറ: ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ ആസ്ട്രേലിയ ഒഴിവാക്കുന്നു. സർക്കാർ കെട്ടിടങ്ങളിൽ സ്ഥാപിച്ച ഇത്തരം സുരക്ഷാ ക്യാമറകാളാണ് ഒഴിവാക്കുന്നത്. തങ്ങളുടെ സജ്ജീകരണങ്ങൾ പൂർണമായി സുരക്ഷിതമാക്കാൻ വേണ്ടിയാണിതെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്.
നേരത്തെ അമേരിക്കയും ബ്രിട്ടനും തന്ത്രപ്രധാന സ്ഥലങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും ചൈനീസ് നിർമ്മിത ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയിരുന്നു. രഹസ്യ വിവരങ്ങൾ ചൈനയുടെ സുരക്ഷാ ഏജൻസികളുമായി പങ്കുവെയ്ക്കാൻ ചൈനീസ് കമ്പനികൾ നിർബന്ധിതരാകുമെന്ന മുൻകരുതലിലാണ് കഴിഞ്ഞ വർഷം ബ്രിട്ടൻ നടപടിയെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് ആസ്ട്രേലിയയുടെയും തീരുമാനം.
പ്രതിരോധ മന്ത്രാലയത്തിന്‍റേതടക്കം ആസ്ട്രേലിയയിലെ 200ലേറെ സർക്കാർ കെട്ടിടങ്ങളിലാണ് ചൈനീസ് കമ്പനികളുടെ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ചൈനീസ് നിർമിതമായ എല്ലാ ക്യാമറകളും കണ്ടെത്തി നീക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഞങ്ങളുടെ സൗകര്യങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.