മെൽബണിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും കൈകോർത്ത് ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുന്നു

ആസ്​ട്രേലിയയിൽ നിന്ന് യുറേനിയം ഇറക്കുമതി: കരാർ ഒപ്പുവെച്ച് ഇന്ത്യ

മെ​ൽ​ബ​ൺ: വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ യു​റേ​നി​യം ഇ​റ​ക്കു​മ​തി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഇ​ന്ത്യ​യും ആ​സ്ട്രേ​ലി​യ​യും. ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്റ​ണി ആ​ൽ​ബ​നീ​സും ത​മ്മി​ലാ​ണ്, ‘ആ​ണ​വ ക​രാ​ർ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഉ​ഭ​യ​ക​ക്ഷി വാ​ണി​ജ്യ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശു​ദ്ധോ​ർ​ജ ഉ​ൽ​പാ​ദ​ന ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും പു​തി​യ ക​രാ​ർ പി​ന്തു​ണ​യേ​കും. അ​തോ​ടൊ​പ്പം പ്ര​തി​രോ​ധം, സ​മു​ദ്ര സു​ര​ക്ഷ, ധാ​തു​ഖ​ന​നം, പു​തു​ത​ല​മു​റ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ കൈ​മാ​റ്റം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു​ന​ൽ​കു​ന്ന നി​ര​വ​ധി സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. മെ​ൽ​ബ​ണി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും സം​യു​ക്ത​മാ​യാ​ണ് ക​രാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ ഫോ​സി​ൽ ര​ഹി​ത ഇ​ന്ധ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ആ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള യു​റേ​നി​യം ഇ​റ​ക്കു​മ​തി സ​ഹാ​യ​ക​മാ​വു​മെ​ന്ന് ച​ർ​ച്ച​ക്കു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ആ​ൽ​ബ​നീ​സ് പ​റ​ഞ്ഞു. ആ​സ്ട്രേ​ലി​യ​ൻ പ്ര​കൃ​തി വി​ഭ​വ മേ​ഖ​ല​ക്ക് അ​ധി​ക വി​പ​ണി സ​മ്മാ​നി​ക്കാ​ൻ ഇ​ന്ത്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ ക​രാ​ർ പി​ന്തു​ണ​യേ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൈ​ബ​ർ, സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ എ​ന്നി​വ​യി​ലും ആ​സ്ട്രേ​ലി​യ-​ഇ​ന്ത്യ സ​ഹ​ക​ര​ണ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചു. നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ കൈ​മാ​റ്റ​ത്തി​നാ​യു​ള്ള ഇ​ട​നാ​ഴി സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം ജൂലൈ 10, 11 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തും. ഏകദേശം നാല് പതിറ്റാണ്ടിനിപ്പുറമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

ഓക്ലൻഡിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും. വ്യാപാരം, വാണിജ്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിലായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സമീപകാലത്തായി ഈ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. ഓക്ലൻഡിലെ താമസത്തിനിടയിൽ, പ്രമുഖ വ്യവസായികളുമായും കായിക താരങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ, ന്യൂസിലാൻഡിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ജൂലൈ ആറിന് ഇന്തോനേഷ്യയിൽ ആരംഭിച്ച നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശന പരമ്പരയുടെ അവസാന ഘട്ടമാണ് ന്യൂസിലാൻഡ്. ഇന്തോനേഷ്യക്കും ആസ്ട്രേലിയക്കും ശേഷമാണ് മോദി ന്യൂസിലാൻഡിൽ എത്തുക. സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, സുപ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Australia India strike deal on uranium exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.