ചൈനയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും 39 മരണം; അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നു

ബെ​യ്ജി​ങ്: ചു​ഴ​ലി​ക്കാ​റ്റ് മൂ​ലം ദ​ക്ഷി​ണ ചൈ​ന​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 39 പേ​ർ മ​രി​ച്ചു. ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ഹെ​ങ്ഷ്വ​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​ട്ട​ണ​ത്തി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി 26 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

ഗു​വാ​ങ്സി പ്ര​ദേ​ശ​ത്ത് ഒ​മ്പ​തു​പേ​രെ കാ​ണാ​താ​യി. ഉ​ഷ്ണ​മേ​ഖ​ല ചു​ഴ​ലി​ക്കാ​റ്റാ​യ മെ​യ്സാ​ക് മൂ​ലം ശ​നി​യാ​ഴ്ച മു​ത​ൽ പെ​യ്ത റെ​ക്കോ​ഡ് മ​ഴ​യി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.

ഗു​യി​ഗാ​ങ് ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ൽ കു​ടു​ങ്ങി​യ 10,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സൈ​ന്യം പു​റ​ത്തെ​ത്തി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി മൃ​ഗ​ങ്ങ​ളും ഒ​ഴു​കി​പ്പോ​യി. ഡ്രോ​ണു​ക​ളും 5,700 ബോ​ട്ടു​ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും കു​ടു​ങ്ങി​പ്പോ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. ഇ​തു​വ​രെ 1,30,000 പേ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - China floods leave 39 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.