ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പറയാൻ പ്രത്യേക പ്രാർഥന നടത്തി നെതന്യാഹുവും ഭാര്യയും

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനുവേണ്ടിയും ഇസ്രായേലിലെ സൈനികർക്കുവേണ്ടിയും പ്രത്യേക പ്രാർഥന നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഭാര്യ സാറയും. ജെറുസലേമിലെ വെസ്റ്റേൺവാൾ സന്ദർശിച്ചാണ് ഇരുവരും പ്രാർഥന നടത്തിയത്.

ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പ്രാർഥന അർപ്പിക്കാനായിരുന്നു സന്ദർശനം. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും വെസ്റ്റേൺ വാളിലെത്തിയത്. മാത്രമല്ല, ജൂത ആചാര പ്രകാരം പ്രാർഥനാലയത്തിന്‍റെ ചുവരിൽ ഇസ്രായേൽ നീണാൾ വാഴട്ടെ എന്ന സന്ദേശവും നെതന്യാഹു എഴുതി.

വെസ്റ്റേൺ വാളിലെ പുരോഹിതന്റെയും വെസ്റ്റേൺ വാൾ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഡയറക്ടർ മൊർദെഖായ് എലിയാവിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രാർഥന.

Tags:    
News Summary - At Western Wall, Netanyahu offers prayers for Trump, victory in Iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.