ബെയ്ജിങ്: കാനഡയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ തീരുവ കുറക്കുന്നതിന് പകരമായി ചൈനീസ് ഇലക്ട്രിക് കാറുകൾക്കുള്ള 100 ശതമാനം തീരുവ കുറക്കുമെന്ന് പ്രധാനമന്ത്രി മാർക് കാർണി അറിയിച്ചു.
അമേരിക്കയുമായുള്ള വ്യാപാര ബന്ധം ചുരുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ചൈനീസ് നേതാക്കളുമായുള്ള രണ്ടു ദിവസത്തെ കൂടിക്കാഴ്ചക്ക് ശേഷം വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.
കാനഡയിലെ പ്രധാന കയറ്റുമതിയായ കനോല വിത്തുകളുടെ തീരുവ ചൈന 84 ശതമാനത്തിൽനിന്ന് 15 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കൂടിക്കാഴ്ചക്കു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അറയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.