വാഷിങ്ടൺ: യു.എസിലെ ഫെഡെക്സ് വെയർഹൗസിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഇൻഡ്യാനപോളിസ് നഗരത്തിലെ എയർപോർട്ടിനടുത്തുള്ള ഫെഡെക്സ് വെയർഹൗസിലാണ് വെടിവെപ്പുണ്ടായത്. എന്നാൽ, വെടിവെപ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ഫെഡെക്സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലുള്ളതെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നും അധികൃതർ വ്യക്തമാക്കി.വെയർ ഹൗസിൽ വെടിവെപ്പുണ്ടായ വിവരം ഫെഡെക്സും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.