അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച സായുധക്കൊള്ളക്കാരുടെ ആക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. ആക്രമികളെ ഭയന്ന് പതിനായിരത്തോളം പേർ പലായനം ചെയ്തതായും മാനവിക മന്ത്രാലയ വക്താവ് ഉമർ ഫാറൂഖ് അറിയിച്ചു.
ആയിരക്കണക്കിന് വീടുകൾക്കാണ് ആക്രമികൾ തീയിട്ടത്. നിരവധിയാളുകളെ കാണാതായി. ആക്രമികളെ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ഗുസാമി കാടുകളിലും സംഫാറയിലെ സാംറെ ഗ്രാമത്തിലും സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടു തലവന്മാരടക്കം നൂറിലേറെ കൊള്ളക്കാരെ കൊലപ്പെടുത്തി.
ചൊവ്വാഴ്ചയാണ് സംഫാറയിലെ എട്ടു ഗ്രാമങ്ങളിൽ 300ലേറെ തോക്കുധാരികൾ ആദ്യം ആക്രമണം നടത്തിയത്. 30 ആളുകൾ കൊല്ലപ്പെട്ടു.
അങ്ക, ബുകായും ജില്ലകളിലെ 10 ഗ്രാമങ്ങളിൽ ബുധനാഴ്ചയും ആക്രമണം നടത്തി.
നിരവധി വീടുകൾ അഗ്നിക്കിരയാക്കി. 2020 മുതൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള അക്രമസംഭവങ്ങൾ വ്യാപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.