ലാഹോർ: പാകിസ്താനിൽ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ തൂക്കിലേറ്റി. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു സൈനബ് വധം. കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം പഞ്ചാബ് പ്രവിശ്യയിലെ കസൂറിലെ ചവറ്റുകൂനയിലേക്ക് വലിച്ചെറിയുകയായിരുന്നു.
സംഭവം നടന്ന് രണ്ടാഴ്ചക്കകം പൊലീസ് പ്രതിയായ ഇംറാൻ അലിയെ അറസ്റ്റ് ചെയ്തു. സൈനബിെൻറ പിതാവ് അമീൻ അൻസാരിയുടെ സാന്നിധ്യത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ലാഹോർ ജയിലില്‍ ഏര്‍പ്പെടുത്തിയിരുന്നത്.ബുധനാഴ്ച പുലർച്ചെ 5.30നായിരുന്നു ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി പ്രതി നൽകിയ ഹരജി ലാഹോർ ഹൈകോടതി തള്ളിയിരുന്നു. ഇംറാെൻറ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
2017 ജനുവരി ഒമ്പതിനാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറില്നിന്ന് സൈനബിനെ കാണാതായത്. നാലു ദിവസം നീണ്ട തിരച്ചിലിനുശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ മാലിന്യ കൂമ്പാരത്തിൽനിന്ന് മൃതദേഹം കണ്ടെത്തി. സൈനബിെൻറ മാതാപിതാക്കൾ തീർഥാടനത്തിന് പോയിരിക്കയായിരുന്നു ആ സമയം. ജനുവരി 23ന് ഇംറാനെ പൊലീസ് അറസ്റ്റ്ചെയ്തു. തുടര്‍ന്ന് ഡി.എൻ.എ, പോളിഗ്രാഫ് പരിശോധനകളിലൂടെ പൊലീസ് കൊലപാതകക്കുറ്റം സ്ഥിരീകരിച്ചു. സൈനബ് അടക്കം ഏഴുപേരെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. 12 കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കൊല്ലപ്പെട്ട സൈനബിെൻറ അയൽവാസിയാണ് 24കാരനായ ഇംറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.