അങ്കാറ: ബ്രദർഹുഡ് പ്രവർത്തകരായ ഒമ്പതു യുവാക്കളുടെ വധശിക്ഷ നടപ്പാക്കിയ ഇൗജിപ്ത് ഭരണ കൂടത്തെ വിമർശിച്ച് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. അൽസീസി ഭരണകൂട ത്തിെൻറ നടപടി സാധൂകരിക്കാനാവില്ല.
ഇൗജിപ്തിലെ തെരഞ്ഞെടുപ്പും നീതിന്യായ വ്യവസ്ഥയുമെല്ലാം അസംബന്ധം നിറഞ്ഞതാണ്. ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാത്ത നേതാവാണ് അവിടെ ഭരിക്കുന്നത്. അദ്ദേഹത്തെ പോലൊരാളോട് സംസാരിക്കാൻപോലും ഇഷ്ടപ്പെടുന്നില്ലെന്ന് ഉർദുഗാൻ തുറന്നടിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിെയ അട്ടിമറിച്ച് 2013ൽ ഭരണം ഏറ്റെടുത്തതു മുതൽ അബ്ദുൽ ഫത്താഹ് അൽസീസിയുമായി നല്ല ബന്ധത്തിലല്ല തുർക്കി.
2015ൽ പ്രോസിക്യൂട്ടർ ജനറലിനെ കൊലപ്പെടുത്തിയതിനാണ് യുവാക്കളുെട വധശിക്ഷ നടപ്പാക്കിയത്. മുർസിയുടെ നൂറുകണക്കിന് അനുയായികൾ വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയാണ്. മുർസിയടക്കമുള്ള ബ്രദർഹുഡ് നേതാക്കളും ജയിലിലാണ്. അവരെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു. മുർസിയെ പുറത്താക്കിയതിനു പിന്നാലെ ബ്രദർഹുഡ് നിരോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.