തെരഞ്ഞെടുപ്പിൽ ജയിക്കാനാണ്​ മത്സരിക്കേണ്ടത്​​; നല്ല കുട്ടി ആവാനല്ല- ഇമ്രാൻ ഖാൻ

കറാച്ചി: തെരഞ്ഞെടുപ്പിൽ നല്ല കുട്ടിയാവാൻ മത്സരിക്കരുതെന്നും ജയിക്കാനാണ്​ മത്സരിക്കേണ്ടതെന്നും പാകിസ്​താൻ തെഹ്​രീകെ ഇൻസാഫ്​ ചെയർമാൻ ഇമ്രാൻ ഖാൻ. തനിക്കു ജയിക്കണം. താൻ പാകിസ്​താനിലെ തെരഞ്ഞെടുപ്പിലാണ് പോരാടുന്നത്​, യൂറോപ്പി​ലെയ​ല്ലെന്നും അദ്ദേഹം പറഞ്ഞു​. 

ബുധനാഴ്​ച തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതി​​െൻറ കല അറിയാവുന്നവരെ പാർട്ടിയിലേക്ക്​ എടുത്തില്ലെങ്കിൽ ജയിക്കാൻ സാധിക്കില്ലെന്നും​ അദ്ദേഹം വ്യക്തമാക്കി. 

പാകിസ്​താനിൽ പണവും തെരഞ്ഞെടുപ്പ്​ ദിവസം ജനങ്ങളെ എത്തിക്കാനായി ആയിരക്കണക്കിന്​ പോളിങ്​ ഏജൻറുമാരും ആവശ്യമാണ്​. അത്തരം ആളുകൾ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Tags:    
News Summary - You contest elections to win, not to be a good boy: Imran Khan-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.