യൊഷിനോരീ ഒസു​മിക്ക്​ വൈദ്യശാസ്​ത്ര ​െനാബേൽ

സ്റ്റോക്ഹോം: ജപ്പാന്‍കാരനായ യോഷിനോരി ഓസുമിക്ക് 2016ലെ വൈദ്യശാസ്ത്ര നൊബേല്‍. ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ശരീരകോശങ്ങള്‍ക്ക് നാശം സംഭവിച്ച് പുതിയവ രൂപപ്പെടുന്നതിനെക്കുറിച്ച (ഓട്ടോഫാജി) പഠനം ശരീരത്തിന്‍െറ പ്രതിരോധസംവിധാനവുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടത്തെലാണ്. കാന്‍സര്‍, അല്‍ഷൈമേഴ്സ്, ടൈപ് 2 ഡയബറ്റിസ്, സിക വൈറസ് മൂലം ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍ ഓട്ടോഫാജിക്ക് സുപ്രധാന പങ്കുണ്ട്.  നിരവധി ജൈവപ്രക്രിയകളില്‍ ഓട്ടോഫാജിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഓസുമിയുടെ പഠനങ്ങള്‍ സഹായിച്ചതായി പുരസ്കാര കമ്മിറ്റി വിലയിരുത്തി.
1974ല്‍ ടോക്യോ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടിയ 71കാരനായ ഒഷൂമി നിലവില്‍ ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഫസറാണ്.
വൈദ്യശാസ്ത്രത്തിനുള്ള 107ാമത് നൊബേല്‍ പുരസ്കാരമാണിത്.

 

Tags:    
News Summary - Yoshinori Ohsumi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.