ലോകത്തി​െല ഏറ്റവും സുരക്ഷിത നഗരം ടോക്യോ

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം ​ജപ്പാനി​െല ടോക്യോയാണെന്ന്​ റിപ്പോർട്ട്​. രണ്ടാം സ്​ഥാനം സിംഗപൂരിനും മൂന്നാം സ്​ഥാനം ജപ്പാനിലെ ത​െന്ന ഒസാക്കക്കുമാണ്​ ലഭിച്ചത്​. ലോകത്തെ 60 പ്രധാന സിറ്റികൾ പരിശോധിച്ചാണ്​ ഏറ്റവും സുരക്ഷിതമായ നഗരം ക​െണ്ടത്തിയത്​. കുറ്റകൃത്യങ്ങളുടെ നിരക്ക്​, റോഡ്​ സുരക്ഷ തുടങ്ങി ഡിജിറ്റൽ ​സുരക്ഷ, ആരോഗ്യ പരിപാലനത്തി​​​​​െൻറ ഗുണനിലവാരം വരെ പരിശോധിച്ചാണ്​ സുരക്ഷിത നഗരങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്​. 

2015ലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളിൽ ആദ്യ മൂന്നു സ്​ഥാനങ്ങളി​െലത്തിയിരുന്നു.  എന്നാൽ 2015ൽ നാലാം സ്​ഥാനത്തുണ്ടായിരുന്ന സ്​േ​റ്റാക്ക്​ ഹോം ഇത്തവണ എട്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ടൊറ​േൻറായാണ്​ സ്​ഥാനം മെച്ചപ്പെടുത്തിയ നഗരം. എട്ടാം സ്​ഥാനത്തു നിന്ന്​ നാലാം സ്​ഥാനത്തേക്ക്​ കുതിച്ചു കയറിയിരിക്കുകയാണ്​ ടൊറ​േൻറാ. മെൽബൺ ഒമ്പതിൽ നിന്ന്​ അഞ്ചിലേക്കും ഹോങ്​കോങ്​ 11ൽ നിന്ന്​ ഒമ്പതിലേക്കും കയറി. 

ഇന്ത്യൻ നഗരമായ ന്യൂഡൽഹി 43ാം സ്​ഥാനത്താണ്​. ലണ്ടൻ 20ാം സ്​ഥാനത്തുണ്ട്​. അരക്ഷിതമായ നഗരങ്ങളിൽ ഏറ്റവും മുന്നിൽ പാകിസ്​താനി​െല കറാച്ചിയാണ്​. തൊട്ടു പിറകെ മ്യാൻമറി​െല യ​ാംഗോണും ബംഗ്ലാദേശിലെ ധാക്കയും സ്​ഥാനം പിടിച്ചു. 

Tags:    
News Summary - World​'s Safest City is Tokyo - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.