ബെയ്ജിങ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമൻ പാണ്ട ഒാർമയായി. 37ാം വയസ്സിലാണ് ബാസി എന്ന പാണ്ടയുടെ മരണം. മനുഷ്യരുടേതുമായി താരതമ്യം ചെയ്യുേമ്പാൾ നൂറുവയസ്സിലേറെയാണ് പാണ്ടകളുടെ 37ാം വയസ്സ്. ഭീമൻ പാണ്ടകൾ ചൈനയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ വംശനാശഭീഷണി നേരിടുന്നിെല്ലങ്കിലും വൻ സുരക്ഷയിലാണ് ഇവർ. വർഷങ്ങളായി നടത്തിവന്ന സംരക്ഷണപ്രവർത്തനങ്ങളാണ് ഇവരെ വംശനാശഭീഷണിയിൽനിന്ന് കരകയറ്റിയത്്.
ബാസി എന്ന താഴ്വരയിൽനിന്ന് നാലാം വയസ്സിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആ പേര് നൽകിയത്. പിന്നീടിങ്ങോട്ട് ഫുഷുവോയിലെ സ്ട്രെയ്റ്റ്്സ് ജയൻറ് പാണ്ട റിസർച്ച് ആൻഡ് എക്സ്ചേഞ്ച് സെൻറർ എന്ന സംരക്ഷണകേന്ദ്രത്തിലാണ് ബാസി കഴിയുന്നത്. 1990ലെ ഏഷ്യൻ ഗെയിംസിലെ ഭാഗ്യചിഹ്നമായി പാൻ പാൻ എന്ന പാണ്ടയെ സൃഷ്ടിക്കാൻ പ്രേരണയായത് ബാസിയാണ്. ചൈനയിൽ താരപരിവേഷമുള്ള ബാസിയുടെ ജന്മദിനവും മറ്റും ആഘോഷിക്കാറുണ്ട്.
ആറുമാസക്കാലത്തോളം വിദേശത്തും കഴിഞ്ഞിട്ടുണ്ട് ബാസി. സംരക്ഷണകേന്ദ്രം അധികൃതർ ബാസിക്കായി വൈകാരികമായ സ്മരണാചടങ്ങ് ഒരുക്കി. ചടങ്ങുകൾ ചൈനീസ് ഒൗദ്യോഗിക ടെലിവിഷൻ സംപ്രേക്ഷണം ചെയ്തു. പാണ്ടകളുടെ ശരാശരി ആയുസ്സ് 20 വർഷമാണ്. എന്നാൽ, മനുഷ്യർ സംരക്ഷിക്കുന്ന പാണ്ടകൾ ഇതിലേറെക്കാലം ജീവിക്കാറുണ്ട്. ലോകമെങ്ങുമുള്ള വന്യജീവി സംരക്ഷണപ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ പാണ്ടകളെ ഉപയോഗിക്കാറുണ്ട്. നേരത്തെ െഎ.യു.സി.എന്നിെൻറ (ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നാച്വർ) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾക്കായുള്ള ചുവന്ന പട്ടികയിൽ ഇടം നേടിയിരുന്നു പാണ്ടകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.