ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രാേയലിൽ താമസം ഒരുക്കിയത് േലാകത്ത് ഏറ്റവും സുരക്ഷിതമായ ഹോട്ടലിൽ. അദ്ദേഹത്തിന് താമസെമാരുക്കിയ കെട്ടിടം ബോംബാക്രമണം, രാസായുധാക്രമണം തുടങ്ങി എല്ലാതരത്തിലുമുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. കിങ് ഡേവിഡ് േഹാട്ടലിലാണ് അദ്ദേഹത്തിന് താമസെമാരുക്കിയത്. ഹോട്ടൽ പൂർണമായും ബോംബിട്ടു തകർത്താലും മോദി സുരക്ഷിതനായിരിക്കുമെന്ന് ഹോട്ടലിെൻറ ഡയറക്ടർ ഷെൽഡൺ റിറ്റ്സ് അവകാശപ്പെട്ടു.
ഹോട്ടലിലെ 110 മുറികൾ മോദിക്കും അനുയായികൾക്കുമായി മാറ്റിവെച്ചതാണ്. ഇസ്രായേൽ സന്ദർശിച്ച അമേരിക്കൻ പ്രസിഡൻറുമാരെല്ലാം തങ്ങിയതും ഇൗ ഹോട്ടലിൽ തെന്നയാണ്. ഇന്ത്യക്കാർ താത്പര്യപ്പെടുന്ന ഭക്ഷണവും ഹോട്ടൽ ഏർപ്പെടുത്തും. മോദിക്കായി പ്രത്യേകം സസ്യാഹാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.