ന്യൂയോർക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങുന്ന ഇസ്രായേലിന് മുന്നറിയിപ ്പുമായി ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂനിയനും. അത്തരം നീക്കങ്ങൾ ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ദ്വിരാഷ്ട്ര ഫോർമുലക്ക് തുരങ്കം വെക്കുന്നതാണെന്ന് യു.എന്നിെൻ റ പശ്ചിമേഷ്യൻ പ്രതിനിധി നിേകാളായ് മ്ലാദനോവ് വിലയിരുത്തി.
ഫലസ്തീൻ മേഖലകൾ കൂട്ടിച്ചേർക്കുന്നത് അന ്താരാഷ്ട്ര നിയമത്തിന് ഘടകവിരുദ്ധമാെണന്ന് യൂറോപ്യൻ യൂനിയനും (ഇ.യു) അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളി ബെന്നി ഗാൻറ്സുമായി സഖ്യസർക്കാർ രൂപവത്കരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ധാരണയിലെത്തിയിരുന്നു. വെസ്റ്റ് ബാങ്കിെൻറ ഭാഗങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനും ജൂലൈ ഒന്നോടെ ജൂതകുടിയേറ്റം തുടങ്ങാനും കരാറാവുകയും ചെയ്തു. ഫലസ്തീനി മേഖലകൾ ഇസ്രായേൽ കൈയടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി.
നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇ.യു വിദേശകാര്യ നയ മേധാവി ജോസപ് ബോറൽ പറഞ്ഞു. യു.എസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെയാണ് വെസ്റ്റ്ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള നെതന്യാഹുവിെൻറ നീക്കങ്ങൾ എളുപ്പമായത്. കാലങ്ങളായി തുടരുന്ന ഫലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ വെസ്റ്റ്ബാങ്കിെൻറ മറ്റുഭാഗങ്ങൾ കൂടി ഇസ്രായേലിെൻറ സമ്പൂർണ നിയന്ത്രണത്തിലാക്കി, ട്രംപ് സമാധാന േഫാർമുലയും മുന്നോട്ടുവെച്ചു. എന്നാൽ, ഈ ഫോർമുല ഫലസ്തീൻ തള്ളുകയായിരുന്നു.
1967ലാണ് ഇസ്രായേൽ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്തത്. അതിനു ശേഷം ഇതുവരെയായി ഏഴു ലക്ഷം ജൂതകുടിയേറ്റക്കാരാണ് വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി കഴിയുന്നത്. ഇസ്രായേലിെൻറ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കൽ നിയമവിരുദ്ധമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലമും ഉൾപ്പെടുത്തി സ്വതന്ത്ര രാജ്യം വേണമെന്നാണ് ഫലസ്തീെൻറ കാലങ്ങളായുള്ള ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.