ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ രണ്ട്​ ഫലസ്​തീൻ പൗരൻമാർ കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രായേൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഫലസ്​തീൻ പൗരൻമാർ കൊല്ലപ്പെട്ടു. രണ്ട്​ വ്യത്യസ്​ത സംഭവങ്ങളിലായാണ്​ ഇരുവരും കൊല്ലപ്പെട്ടത്​. ഫലസ്​തീൻ ആരോഗ്യ മന്ത്രാലയമാണ്​ മരണം സ്ഥിരീകരിച്ചത്​.

അൽ-ഇസരിയ നഗരത്തിലും വെസ്​റ്റ്​ബാങ്കിലുമാണ് ഇസ്രായേൽ സേനയും ഫലസ്​തീൻ പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്​. പ്രക്ഷോഭകാരികൾക്കെതിരെ ടിയർ ഗ്യാസ്​ പ്രയോഗിക്കുക മാത്രമാണ്​ ഉണ്ടായതെന്നാണ്​ സംഭവത്തിന്​ ഇസ്രായേൽ നൽകുന്ന വിശദീകരണം.

മസ്​ജിദുൽ അഖ്​സയിലെ നിയന്ത്രണങ്ങൾക്കെതിരെയാണ്​ ഫലസ്​തീനിൽ പ്രക്ഷോഭം ശക്​തമാവുന്നത്​. പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ഇസ്രായേലുമായുള്ള എല്ലാം ബന്ധങ്ങളും വിച്ഛേദിക്കുന്നുവെന്ന്​ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​ വെള്ളിയാഴ്​ച അറിയിച്ചിരുന്നു.

Tags:    
News Summary - Two Palestinians die after clashes with Israeli forces-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.