ആണവായുധ ശക്തി വര്‍ധിപ്പിക്കണമെന്ന് പുടിനും ട്രംപും

മോസ്കോ: ആണവായുധ ശക്തി വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും യു.എസ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും. കഴിഞ്ഞ ദിവസം സമാപിച്ച റഷ്യന്‍ സൈനിക മേധാവികളുടെ യോഗത്തില്‍ സംസാരിക്കവേയാണ് ആണവായുധശേഷി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പുടിന്‍ പറഞ്ഞത്.

2017ലെ പ്രധാനലക്ഷ്യം ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയായിരിക്കുമെന്നും പുടിന്‍ പറഞ്ഞു. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ട്രംപ് തനിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു. ആണവായുധങ്ങള്‍ വന്‍ തോതില്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതര രാജ്യങ്ങള്‍ ആണവായുങ്ങളെക്കുറിച്ച് ബോധവാന്മാരാകും വരെ അത് ചെയ്തുകൊണ്ടിരിക്കണമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരം റഷ്യക്കാണെന്നാണ് വിലയിരുത്തല്‍. യു.എസ് ആണ് രണ്ടാം സ്ഥാനത്ത്. യു.എസിന് ഏഴായിരത്തോളം ആണവായുധങ്ങളുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ 67 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ആണവായുധം സംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടേതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് ട്രംപിന്‍േറത്. ആണവായുധങ്ങള്‍ ഒഴിവാക്കണമെന്ന് ഒബാമ ചെക് തലസ്ഥാനമായ പ്രാഗില്‍ 2009ല്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, യു.എസിന്‍െറ ആണവോര്‍ജ ശേഷി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഗവേഷകര്‍ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കത്തെഴുതി.
അടുത്ത വര്‍ഷം 70 ശതമാനം അധികം വൈദ്യുതി ആവശ്യമാണെന്നും അത് നികത്താന്‍ ആണവോര്‍ജം വികസിപ്പിക്കുക മാത്രമേ വഴിയുള്ളൂ എന്നും  40 പേര്‍ ചേര്‍ന്ന് എഴുതിയ തുറന്ന കത്തില്‍ പറയുന്നു. ലോകത്ത് ലഭ്യമായിട്ടുള്ളതില്‍ ശുദ്ധമായ ഊര്‍ജം ആണവോര്‍ജമാണെന്നാണ് ഇവരുടെ വാദം.

 

Tags:    
News Summary - trump putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.